ചെന്നൈ∙ ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഫൈനൽ പ്രവേശനത്തിന് പിന്നാലെ ചെന്നൈയുടെ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ ആരാധകർ പ്രശംസ കൊണ്ട് മൂടുകയാണ്. സമൂഹമാധ്യമങ്ങളിൽ താരം നടത്തിയ മികച്ച ബോളിങ് പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.
ഗുജറാത്ത് ടെറ്റൻസിനെ തോൽപ്പിക്കുന്നതിന് നാല് ഓവറില്‍ 18 റൺസ് മാത്രം വഴങ്ങിയ ജഡജേയുടെ പ്രകടനം നിർണായകമായി മാറിയിരുന്നു. മാത്രമല്ല ദസൂൻ ശനകയുടെയും ഡേവിഡ് മില്ലറുടെയും നിർണായക വിക്കറ്റുകളും സ്വന്തമാക്കിയത് ജഡേജയാണ്.
English Summary: Twitter Reacts On Ravindra Jadeja's Incredible Spell in first qualifier