ന്യൂഡൽഹി ∙ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ഞായറാഴ്ചത്തെ ഐപിഎൽ ക്രിക്കറ്റ് ഫൈനലിനിടെ ചർച്ച ചെയ്യുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ് ഷാ അറിയിച്ചു. ഏഷ്യാ കപ്പ് ആതിഥേയരായ പാക്കിസ്ഥാൻ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലും ശേഷിക്കുന്നവ സ്വന്തം നാട്ടിലും നടത്താമെന്ന നിർദേശം മുന്നോട്ടു വച്ചെങ്കിലും ഇതിനോട് എതിർപ്പുണ്ട്. ടൂർണമെന്റ് പൂർണമായും മറ്റൊരു രാജ്യത്തേക്കു മാറ്റണമെന്നതാണ് മറ്റൊരു നിർദേശം. ഇങ്ങനെ സംഭവിച്ചാൽ ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്നു പാക്കിസ്ഥാനും ഭീഷണി മുഴക്കിയിട്ടുണ്ട്.
അഹമ്മദാബാദിൽ നടക്കുന്ന ഐപിഎൽ ഫൈനലിൽ പങ്കെടുക്കാൻ ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ക്രിക്കറ്റ് തലവൻമാർ എത്തും. ഇവരുമായി ആലോചിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നു ബിസിസിഐ സെക്രട്ടറി കൂടിയായ ജയ് ഷാ അറിയിച്ചു.
English Summary : Future of asia cup cricket may discuss on sunday