ലോക ടെസ്റ്റ് ചാംപ്യൻഷിപ് ജേതാക്കൾക്ക് 13.2 കോടി രൂപ, രണ്ടാം സ്ഥാനക്കാർക്ക് 6.6 കോടി; കോടികളുടെ കളി

testchampionship
വാം അപ്.. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ താരങ്ങളായ ഷാർദൂൽ ഠാക്കൂറും (ഇടത്) ഉമേഷ് യാദവും പരിശീലനത്തിനിറങ്ങിയപ്പോൾ. വിരാട് കോലിയടക്കം 7 താരങ്ങളും പരിശീലകൻ രാഹുൽ ദ്രാവിഡുമാണ് ഇന്ത്യയുടെ ആദ്യ സംഘത്തിലുണ്ടായിരുന്നത്. മറ്റുള്ളവർ ഐപിഎൽ ഫൈനലിനുശേഷം ലണ്ടനിലെത്തും.
SHARE

ദുബായ് ∙ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ വിജയികളെ കാത്തിരിക്കുന്നത് കോടികൾ. ജേതാക്കൾക്ക് 16 ലക്ഷം യുഎസ് ഡോളറും (ഏകദേശം 13.2 കോടി രൂപ) രണ്ടാം സ്ഥാനക്കാർക്ക് 8 ലക്ഷം യുഎസ് ഡോളറും ( ഏകദേശം 6.6 കോടി രൂപ) സമ്മാനമായി ലഭിക്കും.

ലണ്ടനിലെ ഓവലിൽ ജൂൺ 7 മുതൽ 11 വരെയാണ് ചാംപ്യൻഷിപ് ഫൈനൽ. ഒരു റിസർവ് ദിനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 3.7 കോടി രൂപയും നാലാമതുള്ള ഇംഗ്ലണ്ടിന് 2.8 കോടി രൂപയും പാരിതോഷികം ലഭിക്കും.

English Summary: World Test Championship: Rs 13.2 crore for winners

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS