ADVERTISEMENT

അഹമ്മദാബാദ്∙ ഐപിഎൽ 2023 ഫൈനലിൽ മഴ ഭീഷണി. അഹമ്മദാബാദിൽ ഞായറാഴ്ച രാത്രി മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. കാറ്റും ഇടിമിന്നലോടു കൂടിയ മഴയ്ക്കാണു സാധ്യത. മഴ തുടര്‍ന്നാൽ ഫൈനൽ പോരാട്ടം വൈകും. ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയറാണ് ഇതിനു മുൻപ് അഹമ്മദാബാദില്‍ നടന്നത്. അന്ന് മഴ കാരണം കളി വൈകിയിരുന്നു. ടോസ് 45 മിനിറ്റോളമാണു വൈകിയത്. 7.30ന് തുടങ്ങേണ്ട കളി തുടങ്ങിയത് എട്ട് മണിക്ക്.

അഹമ്മദാബാദ് നഗരത്തിൽ ഞായറാഴ്ച വൈകിട്ട് മഴ പെയ്യാൻ 40 ശതമാനം സാധ്യതയാണുള്ളത്. രാത്രി 7.30നാണ് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ഫൈനൽ പോരാട്ടം. ബാറ്റർമാരെ പിന്തുണയ്ക്കുന്ന പിച്ചിന്റെ സ്വഭാവം മഴ പെയ്താൽ മാറും. മത്സരത്തിനു മുൻപേ മഴയെത്തിയാൽ ആദ്യ ഓവറിലെ ബാറ്റിങ് ബുദ്ധിമുട്ടേറിയതാകും.

നാലു വട്ടം ഐപിഎൽ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സിന് ഇത്തവണ ജയിച്ചാൽ കിരീടനേട്ടത്തിൽ മുംബൈ ഇന്ത്യൻസിനൊപ്പമെത്താം. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനെ തോൽപിച്ച് കിരീടം ചൂടിയ ഗുജറാത്ത് രണ്ടാം വിജയമാണു ലക്ഷ്യമിടുന്നത്. സ്വന്തം ഗ്രൗണ്ടിൽവച്ചാണ് മത്സരമെന്നത് ഗുജറാത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

English Summary: Thundershowers expected to play big part in Ahmedabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com