ADVERTISEMENT

അഹമ്മദാബാദ്∙ എം.എസ്. ധോണിയുടെ അവസാന ഐപിഎല്‍ മത്സരമായിരിക്കുമോ? അഞ്ചാം കിരീടത്തിലേക്ക് ചെന്നൈ എത്തുമോ അതോ ഗുജറാത്ത് വീണ്ടും കരുത്ത് കാണിക്കുമോ? ഇങ്ങനെ ചോദ്യങ്ങളും ആകാംക്ഷകളും എല്ലാമായാണ് ആരാധകര്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് എത്തിയത്. എന്നാല്‍ മഴ നിറഞ്ഞു കളിച്ചതോടെ റിസര്‍വ് ഡേയിലേക്ക് ഐപിഎല്‍ ഫൈനല്‍ എത്തി. റിസര്‍വ് ഡേയില്‍ ആരാധകര്‍ക്ക് ആശ്വാസമാവുന്ന വാര്‍ത്തയാണ് വരുന്നത്.

റിസര്‍വ് ഡേയില്‍ മഴ പെയ്യാനുള്ള സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ പ്രവചനം. ഞായറാഴ്ച ഇവിടെ മഴ പെയ്യാനുള്ള സാധ്യത 60 ശതമാനം ആയിരുന്നെങ്കില്‍ തിങ്കളാഴ്ച ഇത് മൂന്ന് ശതമാനം മാത്രമാണ്. ഇനി പ്രവചനങ്ങള്‍ തെറ്റിച്ച് റിസര്‍വ് ഡേയും മഴ എടുത്താല്‍ ? മത്സരം സാധ്യമാവാതെ വന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആയിരിക്കും വിജയിയായി പ്രഖ്യാപിക്കുക. ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ എന്നതിന്റെ അടിസ്ഥാനത്തിലാവും ഇത്.

രാത്രി 9.35ന് ഉള്ളില്‍ കളി തുടങ്ങാനായാല്‍ 20 ഓവര്‍ മത്സരം സാധ്യമാവും. 12.06നാണ് കളി തുടങ്ങാനാവുന്നത് എങ്കില്‍ 5 ഓവര്‍ മത്സരമാവും നടക്കുക.

English Summary: If rain stops the game in Reserve day ? How to determine the winner

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com