ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ന് നടക്കുന്ന ഐപിഎൽ ഫൈനൽ കാണാൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് വരുന്നവർക്ക് സംഘാടകരുടെ മുന്നറിയിപ്പ്. കൈവശം ടിക്കറ്റ് (ഫിസിക്കൽ ടിക്കറ്റ് ) ഇല്ലാത്തവർക്ക് സ്റ്റേഡിയത്തിനുള്ളിൽ പ്രവേശനം  ഉണ്ടാകില്ല. റിസര്‍വ് ഡേയിലേക്ക് ഐപിഎല്‍ ഫൈനല്‍ മാറ്റിയതോടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ച ആളുകൾക്ക് സംശയം ഉണ്ടായിരുന്നു. ഇതു പരിഹരിക്കുന്നതിനാണ് സംഘാടകർക്ക് അറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

മേയ് 28 ന് മത്സരം കാണിക്കുന്നതിന് സ്വന്തമാക്കിയ അതേ ടിക്കറ്റ് തന്നെ മതി ഇന്നത്തെ മത്സരം കാണുന്നതിനും. ഇതിനായി ഡിജറ്റിൽ ടിക്കറ്റുകൾ കൊണ്ടുവന്നാൽ പ്രവേശനം ലഭിക്കില്ല.  അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ ഇന്ന് കളത്തിൽ ഇറങ്ങുക. അരേങ്ങറ്റത്തിന് ശേഷമുള്ള രണ്ടാം സീസണിലും കിരീടമാണ് ഗുജറാത്ത് മോഹിക്കുന്നത്.

അതേസമയം, ഐപിഎൽ ഫൈനലിൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപ് വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ് താരം അമ്പാട്ടി റായുഡു രംഗത്ത് വന്നിരുന്നു. ‘ചെന്നൈ, മുംബൈ ടീമുകൾക്കൊപ്പം 14 സീസണുകളിലായി 204 മത്സരങ്ങൾ കളിച്ചു. 11 തവണ പ്ലേ ഓഫിൽ എത്തി. 8 ഫൈനൽ, 5 ട്രോഫികൾ, ഭാഗ്യമുണ്ടെങ്കിൽ ഇത് ആറാമത്തേതാകും. ഈ ഫൈനൽ മത്സരത്തോടെ ഐപിഎലിൽ നിന്ന് വിടപറയുന്നു. ഇത്തവണ യു ടേ‍ൺ ഇല്ല’– മുപ്പത്തിയേഴുകാരനായ റായുഡു ട്വിറ്ററിൽ കുറിച്ചു. 2010ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് റായുഡു അരങ്ങേറിയത്.

 

English Summary: “No entry without physical tickets” - IPL organizers issue guidelines for spectators re-attending CSK vs GT final

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com