ADVERTISEMENT

അഹമ്മദാബാദ്∙ ഐപിഎലിൽ ഒരു സീസണിൽ ഏറ്റവുമധികം റൺസെന്ന വിരാട് കോ​ലിയുടെ റെക്കോർഡ് ഗുജറാത്ത് ടെറ്റൻസ് താരം ശുഭ്മാൻ ഗിൽ മറികടക്കുമോയെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നിലവിൽ ഒരു സീസണിൽ 800 റൺസിലധികം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ശുഭ്മന്‍ ഗിൽ. 23കാരനായ ഗിൽ ഈ സീസണിൽ മൂന്നു സെഞ്ചറിയാണ് നേടിയത്. 

ഒരു സീസണിൽ ഏറ്റവുമധികം റൺസ് നേടിയവരിൽ വിരാട് കോലി, ജോസ് ബട്​ലർ എന്നിവർ മാത്രമാണ് ഗില്ലിന് മുന്നിലുള്ളത്. 16 മത്സരങ്ങളിൽ നിന്നായി 851 റൺസ് നേടിയ ഗില്ലിനാണ് നിലവിൽ ഓറഞ്ച് ക്യാപ്പ്. ജോസ് ബട്​ലറിനെ മറികടക്കാൻ ഗില്ലിന് വേണ്ടത് 13 റൺസാണ്. 863 റൺസാണ് ബട്​ലറുടെ പേരിലുള്ളത്. ഏറ്റവുമധികം റൺസ് കോലിയുടെ പേരിലാണ്. 973 റൺസ്. ഇത് മറികടക്കാൻ ഗില്ലിന് 123 റൺസ് വേണം. ഫൈനൽ പോരാട്ടത്തിൽ മിന്നും സെഞ്ചറി നേടിയാൽ ഗില്ലിന് ഒരുപക്ഷെ കോലിയുടെ റെക്കോർഡിനെയും മറികടക്കാൻ സാധിക്കും.

അതേസമയം, റിസര്‍വ് ഡേയിലും അഹമ്മദാബാദില്‍ വൈകിട്ട് മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. രാത്രി 9.35ന് ഉള്ളില്‍ കളി തുടങ്ങാനായാല്‍ 20 ഓവര്‍ മത്സരം സാധ്യമാവും. 12.06നാണ് കളി തുടങ്ങാനാവുന്നത് എങ്കില്‍ 5 ഓവര്‍ മത്സരമാവും നടക്കുക.

English Summary : Shubman Gill to write history

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com