ലണ്ടൻ ∙ ഋതുരാജ് ഗെയ്ക്‌വാദിനു പകരം യശസ്വി ജയ്സ്വാളിനെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ് ബൈ ഓപ്പണറായി ഉൾപ്പെടുത്തി. ജൂൺ 3ന് വിവാഹിതനാകുന്നതിനാൽ ടീമിനൊപ്പം ചേരാൻ സാധിക്കില്ലെന്ന് ഗെയ്ക്‌വാദ് അറിയിച്ച സാഹചര്യത്തിലാണ് പകരക്കാരനായി ജയ്സ്വാളിനെ പരിഗണിച്ചത്. ജൂൺ 7 മുതൽ 12 വരെ ഓവലിലാണ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ നടക്കുന്നത്. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
English Summary: Yashaswi Jaiswal replaced Gaekwad