ADVERTISEMENT

ലണ്ടന്‍∙ ആവേശകരമായി അവസാനിച്ച ഐപിഎൽ ഫൈനൽ മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ താരങ്ങളെ കാത്ത് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ–ഓസ്ട്രേലിയ മത്സരം. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലെത്തി. രവീന്ദ്ര ജഡേജ, ശുഭ്‌മാന്‍ ഗില്‍, മുഹമ്മദ് ഷമി, അജിങ്ക്യ രഹാനെ, കെ.എസ്.ഭരത് എന്നീ താരങ്ങളാണ് ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ് ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേര്‍ന്നത്. ഇവര്‍ വ്യാഴാഴ്‌ച പരിശീലനം ആരംഭിക്കും. 

ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കീഴില്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും അടക്കമുള്ള താരങ്ങള്‍ ഇതിനകം പരിശീലനം തുടങ്ങി. കോലിയും രോഹിത്തും ഏറെ നേരം നെറ്റ്‌സില്‍ ബാറ്റ് ചെയ്‌തപ്പോള്‍ അശ്വിനും അക്‌സര്‍ പട്ടേലും ഷര്‍ദുല്‍ താക്കൂറും മുഹമ്മദ് സിറാജും ബോളിങ് പരിശീലനം നടത്തി. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഓവലിലേത് എന്നതിനാല്‍ ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകളിലെ താരങ്ങള്‍ ഉടന്‍ തന്നെ ഇംഗ്ലണ്ടിലെത്തിയിരുന്നു.

 

English Summary: Indian team reaches London ahead of World Test Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com