ADVERTISEMENT

അഹമ്മദാബാദ്∙ എം‌.എസ്.ധോണിയെ സംബന്ധിച്ചിടത്തോളം, 2023ലെ ഐ‌പി‌എൽ സീസൺ പല തരത്തിൽ സവിശേഷമായ ഒന്നായിരുന്നു. ടൂർണമെന്റിന്റെ തുടക്കം മുതൽ എല്ലാ മത്സരവേദികളിലും ധോണി വളരെയധികം ആഘോഷിക്കപ്പെട്ടു. ചെന്നൈ സൂപ്പർ കിങ്സ് ചെന്നൈയിൽ കളിച്ചാലും എവേ മത്സരങ്ങളിലായാലും, ധോണിക്ക്‌ ആർപ്പുവിളികളുമായി ആരാധകരുണ്ടായിരുന്നു. ഒടുവിൽ, തിങ്കളാഴ്ച നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി ചെന്നൈ ‘തല’ ഉയർത്തുകയും ചെയ്തു.

ഐപിഎലിനു ശേഷം വിരമിക്കൽ സംബന്ധിച്ച് നിർണായക പ്രഖ്യാപനമാണ് എം.എസ്.ധോണി നടത്തിയത്. ഇനിയും ഒരു ഐപിഎൽ കൂടി കളിക്കാനാണ് ആഗ്രഹമെങ്കിലും അതിനു തന്റെ ഭാഗത്തുനിന്നു കഠിനമായ ശാരീരിക പരിശ്രമം ആവശ്യമാണെന്നായിരുന്നു ധോണി വാക്കുകൾ. കാൽമുട്ടനേറ്റ പരുക്ക് വകവയ്ക്കാതെയാണ് ധോണി ടൂർമെന്റിലുടനീളം ചെന്നൈയ്ക്കായി കളത്തിലിറങ്ങിയതെന്ന കാര്യം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇടതു കാല്‍മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു. ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന് മുൻപ് ധോണി കാല്‍മുട്ടില്‍ സ്ട്രാപ്പ് കെട്ടുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറൽ.

കാല്‍മുട്ടിനേറ്റ പരുക്കിന്റെ ചികിത്സയ്ക്കായി ധോണി മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിൽ പ്രവേശിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇടത് കാല്‍മുട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുണ്ട്. ധോണിയുടെ ഇടത് കാൽമുട്ടിന്റെ അവസ്ഥയെക്കുറിച്ച് മുംബൈയിലെ സ്‌പോർട്‌സ് ഓർത്തോപീഡിക്‌സിൽനിന്നു വിദഗ്ധ അഭിപ്രായം തേടുമെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ ബുധനാഴ്ച പറഞ്ഞു. ഐ‌പി‌എൽ സീസൺ മുഴുവനും ഇടത് കാൽമുട്ടിൽ സ്ട്രാപ്പിച്ചടാണ് അദ്ദേഹം കളിച്ചത്. കീപ്പ് ചെയ്യുമ്പോൾ അദ്ദേഹത്തിന് പ്രശ്നം തോന്നില്ലെങ്കിലും ബാറ്റു ചെയ്യുമ്പോൾ ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ചിലപ്പോൾ എട്ടാം നമ്പറിൽ വരെ ഇറങ്ങിയത്. ഓടുമ്പോഴും വേഗത കിട്ടുന്നുണ്ടായിരുന്നില്ലെന്നും കാഴി വിശ്വനാഥൻ പറഞ്ഞു.

‘‘ഇടതു കാൽമുട്ടിനേറ്റ പരുക്കിന് ധോണി വൈദ്യോപദേശം സ്വീകരിക്കുകയും അതിനനുസരിച്ച് തീരുമാനിക്കുകയും ചെയ്യുമെന്നത് ശരിയാണ്. ശസ്ത്രക്രിയ നിർദ്ദേശിക്കുകയാണെങ്കിൽ, റിപ്പോർട്ടുകൾ വന്നതിന് ശേഷം മാത്രമേ അത് അറിയാൻ കഴിയൂ. അതു പൂർണമായും ധോണിയുടെ തീരുമാനമായിരിക്കും.’’– കാശി വിശ്വനാഥൻ പിടിഐയോട് പറഞ്ഞു.

English Summary: Video Of MS Dhoni Strapping His Knee During IPL 2023 Goes Viral.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com