ADVERTISEMENT

കറാച്ചി ∙ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് പിൻമാറാനൊരുങ്ങി പാക്കിസ്ഥാൻ. ടൂർണമെന്റിന്റെ സംഘാടനത്തിനായി പാക്കിസ്ഥാൻ മുന്നോട്ടുവച്ച ‘ഹൈബ്രിഡ് മോഡലി’നോട് ശ്രീലങ്ക, ബംഗ്ലദേശ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുകൾ മുഖംതിരിച്ചതിൽ പ്രതിഷേധിച്ചാണ് അവർ ടൂർണമെന്റ് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്.

പാക്കിസ്ഥാൻ പി‍ൻമാറുന്നതോടെ ഏഷ്യാകപ്പിന്റെ സംപ്രേഷണാവകാശം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുനർ നിർണയിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ ഏഷ്യാകപ്പിനു പകരം ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളെ ഉൾപ്പെടുത്തി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ വച്ചു നടത്തിയാൽ ടീമിനെ അയയ്ക്കില്ലെന്ന് ബിസിസിഐ നേരത്തേ നിലപാടെടുത്തിരുന്നു. അതിനാൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു വേദിയിൽ നടത്താമെന്ന ഹൈബ്രിഡ് മോഡൽ പാക്കിസ്ഥാൻ മുന്നോട്ടുവച്ചു. എന്നാൽ ടൂർണമെന്റിലെ മറ്റു ടീമുകൾ ഈ നിർദേശം തള്ളിയതോടെ ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ പുറത്തേക്കു പോകുമെന്ന് ഉറപ്പായി. ഇതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്.

English Summary: Pakistan to boycott Asia Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com