ADVERTISEMENT

ബാറ്റിങ്ങിന് അനുകൂലമായ ഓവലിലെ പിച്ചിൽ ടോസ് നഷ്ടപ്പെട്ടിട്ടും ആദ്യം ബാറ്റ് ചെയ്യാൻ ലഭിച്ച അവസരം ഓസ്ട്രേലിയൻ ബാറ്റർമാർ നന്നായി ഉപയോഗിച്ചു. രാവിലെ ഉണ്ടായ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും ബോളിങ് തിരഞ്ഞെടുക്കാൻ രോഹിത് ശർമയെ പ്രേരിപ്പിച്ചത്. ഇന്ത്യൻ ബോളർമാർ നന്നായി തുടങ്ങി.

ഉസ്മാൻ ഖവാജയെ പൂജ്യത്തിനു പുറത്താക്കി ഇന്ത്യ തുടക്കത്തിൽ ആധിപത്യം നേടിയെങ്കിലും കൗണ്ടർ അറ്റാക്കുകളിലൂടെ അതു മറികടക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചു. ബൗൺസും സ്വിങ്ങുമുള്ള പിച്ചിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്നതിന്റെ ഉദാഹരണമാണ് ട്രാവിസ് ഹെഡിന്റെ സെഞ്ചറി.

മോശം പന്തുകൾ നോക്കിക്കളിച്ചാണ് ഹെഡ് സ്കോർ ചെയ്തത്. ഓസ്ട്രേലിയൻ ഇന്നിങ്സ് കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ സ്റ്റീവ് സ്മിത്തും വിജയിച്ചു. മുഹമ്മദ് ഷമി നയിച്ച ഇന്ത്യൻ ബോളിങ് നിര അച്ചടക്കത്തോടെ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ലെന്നത് ദൗർഭാഗ്യകരമാണ്.

പി.ബാലചന്ദ്രൻ
പി.ബാലചന്ദ്രൻ

English Summary : India vs Australia match analysis, power play

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com