ADVERTISEMENT

ലണ്ടൻ ∙ ആഷസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്ട്രേലിയ 25 ഓവറിൽ 3ന് 261 എന്ന നിലയിൽ. 56 റൺസുമായി സ്റ്റീവ് സ്മിത്തും 44 റൺസുമായി ട്രാവിസ് ഹെഡുമാണ് ക്രീസിൽ. ടോസ് നേടിയ ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഒന്നാംവിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്ത് ഓപ്പണർമാരായ ഡേവിഡ് വാർണറും (66) ഉസ്മാൻ ഖവാജയും (17) ഓസീസിന് ഭേദപ്പെട്ട തുടക്കം നൽകി. 

എന്നാൽ ഇരുവരെയും പുറത്താക്കിയ ജോഷ് ടങ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. മൊയീൻ അലിക്കു പകരമാണ് ഇരുപത്തിയഞ്ചുകാരനായ ജോഷ് ടങ്ങിനെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയത്. 

മാർനസ് ലബുഷെയ്നെ (47) ഒലി റോബിൻസനും വീഴ്ത്തിയതോടെ പ്രതിരോധത്തിലായ ഓസീസിനെ നാലാം വിക്കറ്റിലെ സ്മിത്ത്– ഹെഡ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ആദ്യ ടെസ്റ്റ് ജയിച്ച ഓസ്ട്രേലിയ പരമ്പരയിൽ 1–0ന് മുന്നിലാണ്.

English Summary : Ashes Second Test Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com