സിംപിൾ കൂൾ ക്യാപ്റ്റന്‍; കാർ നിർത്തി നാട്ടുകാരോടു വഴി ചോദിച്ച് ധോണിയുടെ യാത്ര

Mail This Article
റാഞ്ചി∙ വാഹന യാത്രയ്ക്കിടെ റോഡരികിലുണ്ടായിരുന്നവരോടു വഴി ചോദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. ക്രിക്കറ്റിന്റെ തിരക്കുകളിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്ന ധോണി നിലവിൽ റാഞ്ചിയിലെ ഫാം ഹൗസിലാണു താമസിക്കുന്നത്. ബാല്യകാല സുഹൃത്തിനൊപ്പം കാറിൽ യാത്ര ചെയ്യവേയാണു ധോണി വഴിയിൽ വണ്ടി നിർത്തി റോഡരികിലുണ്ടായിരുന്നവരോടു വഴി ചോദിച്ചത്.
നാട്ടുകാരോടൊപ്പം സെൽഫിയെടുത്ത ശേഷം അവർക്ക് ഷെയ്ക് ഹാൻഡ് നൽകിയാണ് ധോണി മടങ്ങിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. ചില യാത്രകളുടെ സമയത്ത് ധോണി ഫോൺ ഉപയോഗിക്കാറില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച് വർഷങ്ങളായെങ്കിലും ധോണി ഇപ്പോഴും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്.
ധോണിയുടെ കീഴിലാണ് കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് കിരീടം നേടിയത്. ഐപിഎല്ലിന്റെ 2024 സീസണിലും ധോണി കളിക്കാനാണു സാധ്യത. ഐപിഎല്ലിനിടെ കാലിൽ പരുക്കേറ്റ താരം ശസ്ത്രക്രിയയ്ക്കു ശേഷം പരിശീലനം തുടങ്ങിയിട്ടുണ്ട്. റാഞ്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ധോണി സ്ഥിരമായി പരിശീലിക്കുന്നത്.
English Summary: MS Dhoni asks for directions from pedestrians