ADVERTISEMENT

റാഞ്ചി∙ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം റാഞ്ചിയിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ താമസം. ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം മാസങ്ങളായി ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും ധോണി പരിശീലനം മുടക്കിയിട്ടില്ല. റാഞ്ചിയിലെ സ്റ്റേ‍ഡിയത്തിൽ എല്ലാ ദിവസവും ധോണി പരിശീലനത്തിന് എത്താറുണ്ട്. കുടുംബത്തോടൊപ്പം റാഞ്ചിയിലെ ഫാം ഹൗസിലാണ് ധോണി ഇപ്പോഴുള്ളത്.

ധോണിയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിലെ അപ്പോഴത്തെ ചർച്ചാ വിഷയം. സൂപ്പർ താരത്തെ കണ്ട ആവേശത്തിൽ കാൽതൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിക്കുകയാണ് ഒരു ആരാധിക. എന്നാൽ അവരെ തടഞ്ഞ ധോണി ഒരു ഷെയ്ക് ഹാൻഡ് നൽകാനായി ക്ഷണിക്കുകയായിരുന്നു. ധോണിക്കൊപ്പം കുറച്ചു നേരം സംസാരിച്ച പെണ്‍കുട്ടി ചിത്രങ്ങൾ പകർത്തിയ ശേഷമാണു മടങ്ങിയത്.

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണ്‍ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചാണ് ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കിരീടമുയർത്തിയത്.  കാലിൽ പരുക്കേറ്റ താരം ചികിത്സകൾ പൂർത്തിയാക്കി വീണ്ടും പരിശീലനം തുടങ്ങി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ ധോണി തന്നെ നയിക്കുമെന്നാണു പുറത്തുവരുന്ന വിവരം.

English Summary: Fan Tries To Touch MS Dhoni's Feet. India Legend Does This

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com