ADVERTISEMENT

കൊളംബോ∙ രോഹിത് ശർമയുടെ ക്രിക്കറ്റ് കരിയറിൽ മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ‌ എം.എസ്. ധോണി വഹിച്ച പങ്കിനെക്കുറിച്ചു പ്രതികരിച്ച് ഗൗതം ഗംഭീർ. ‘‘10,000 റൺസ് നേടുകയെന്നത് രോഹിത് ശർമയ്ക്ക് എളുപ്പമുള്ള കാര്യമായിരുന്നില്ല. പല ഉയർച്ചകളും താഴ്ചകളും അദ്ദേഹത്തിന്റെ കരിയറിലുണ്ടായി. അദ്ദേഹം ഇന്നത്തെ രോഹിത് ശർമയായത് എം.എസ്. ധോണി കാരണമാണ്. തുടക്കത്തിലെ ബുദ്ധിമുട്ടേറിയ സമയത്ത് ധോണി രോഹിത്തിനെ പിന്തുണച്ച് ഒപ്പം നിന്നു. അതുപോലെ രോഹിത് എങ്ങനെ പുതിയ താരങ്ങളെ വളർത്തിയെടുക്കുന്നുവെന്നത് അറിയാൻ താൽപര്യമുള്ള കാര്യമാണ്.’’– ഗംഭീർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘ഒരു ആഭ്യന്തര മത്സരത്തിൽ രോഹിത് ശർമ എന്റെ ടീമിനെതിരെ കളിച്ചിട്ടുണ്ട്. ഞങ്ങളുടെ ടീമിന്റെ സ്കോർ 350 റൺസായിരുന്നു. അന്ന് അഞ്ചാമനായി ബാറ്റിങ്ങിന് ഇറങ്ങി 130 റൺസ് നേടി അദ്ദേഹം ടീമിനെ വിജയത്തിലെത്തിച്ചു. അന്ന് സഹതാരമായിരുന്ന വസീം ജാഫറിനോടു ഞാൻ ചോദിച്ചിരുന്നു ആരാണ് ഈ പയ്യനെന്ന്.  രോഹിത് ശർമ സ്പെഷലാണെന്ന് അന്നു മുതൽ എനിക്ക് അറിയാം.’’– ഗൗതം ഗംഭീർ വ്യക്തമാക്കി.

രാജ്യാന്തര ഏകദിനത്തിൽ 10,000 റൺസ് എന്ന നേട്ടം രോഹിത് ശർമ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പിന്നിട്ടിരുന്നു. ഇന്ത്യൻ ഇന്നിങ്സിന്റെ 7–ാം ഓവറിൽ ദാസുൻ ശനകയുടെ പന്ത് സിക്സിനു പറത്തിയാണ് രോഹിത് 10000 ക്ലബ്ബിൽ ഇടം പിടിച്ചത്. ഈ നേട്ടം കൈവരിക്കുന്ന 15–ാം താരമാണ് രോഹിത്. ഇന്ത്യൻ താരങ്ങളിൽ അഞ്ചാമന്‍. 241 ഇന്നിങ്സുകളിൽനിന്നാണ് രോഹിത് ശർമ 10000 റൺസ് പിന്നിട്ടത്.

English Summary: Gautam Gambhir pointed out the importance of Dhoni in Rohit's career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT