വീണ്ടും തഴഞ്ഞ് ബിസിസിഐ, ‘എല്ലാം പുഞ്ചിരിയിൽ ഒതുക്കി’ സഞ്ജു സാംസൺ

sanju-samson
സഞ്ജു സാംസൺ. Photo: facebook.com/IndianCricketTeam
SHARE

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് ഒരിക്കൽ കൂടി മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിനെ ബിസിസിഐ ഉൾപ്പെടുത്തിയിട്ടില്ല. ഏകദിന ക്രിക്കറ്റിൽ കാര്യമായി തിളങ്ങാത്ത ഋതുരാജ് ഗെയ്‍ക്‌വാദ്, തിലക് വർമ എന്നിവരെ ഉൾപ്പെടുത്തിയാണ് ബിസിസിഐ ഓസീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചത് എന്നതാണു ശ്രദ്ധേയം. പരുക്കിന്റെ പിടിയിലായ ശ്രേയസ് അയ്യർ, മോശം ഫോമിലുള്ള സൂര്യകുമാർ യാദവ് എന്നിവരും ടീമിലുണ്ട്. ലോകകപ്പ് ടീമിൽ ഉള്ളതിനാൽ ഓസീസിനെതിരെ മികച്ച പ്രകടനം നടത്താനാണ് ഇരുവരുടേയും ശ്രമം.

ഏഷ്യാകപ്പ് ജയിച്ച് തിരിച്ചെത്തി, ദിവസങ്ങൾക്കുള്ളിലാണ് ഏകദിന പരമ്പരയെന്നതിനാലാണ് രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ബിസിസിഐ വിശ്രമം അനുവദിച്ചത്. ഈ ഒഴിവിലാണ് ഋതുരാജ് ഗെയ്‍ക്‌വാദും തിലക് വർമയും ടീമിലെത്തിയത്. ബാറ്ററായും ഫീൽഡിങ്ങിലും കഴിവു തെളിയിച്ചിട്ടുള്ള സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ യുവതാരങ്ങൾക്ക് അവസരം നൽകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം നടത്താൻ സഞ്ജു തയാറായില്ല. പുഞ്ചിരിയുടെ ഒരു ഇമോജി മാത്രമാണ് ടീം പ്രഖ്യാപനത്തിനു ശേഷം സഞ്ജു ഫെയ്സ്ബുക്കിലിട്ടത്. സഞ്ജുവിന്റെ എഫ്ബി പോസ്റ്റിന് ആരാധകരുടെ ആശ്വാസ വാക്കുകളുടെ പ്രവാഹമാണ്. താരത്തെ പിന്തുണച്ച് പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ടീം: കെ.എ‍ൽ.രാഹുൽ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ, ആർ.അശ്വിൻ, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

English Summary: Fans question team selection after Sanju Samson’s snub from IND vs AUS ODIs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS