അച്ഛന്റെ വഴിയേ മകൻ, രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് കർണാടക ടീമിൽ

Mail This Article
ബെംഗളൂരു∙ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് കർണാടക അണ്ടർ 19 ടീമിൽ. വിനു മങ്കാദ് ട്രോഫിക്കുള്ള 15 അംഗ കർണാടക സ്ക്വാഡിലാണ് ദ്രാവിഡിന്റെ മകനേയും ഉൾപ്പെടുത്തിയത്. ഹൈദരാബാദിൽ ഒക്ടോബർ 12 മുതലാണു ടൂർണമെന്റ് നടക്കുക. 17 വയസ്സുകാരനായ സമിത് കര്‍ണാടകയ്ക്കായി അണ്ടർ 14 ടീമിലും കളിച്ചിട്ടുണ്ട്.
ദ്രാവിഡിന്റെ ഇളയ മകൻ അൻവെ ദ്രാവിഡ് കർണാടക അണ്ടർ 14 ടീമിന്റെ ക്യാപ്റ്റനാണ്. ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയുടെ തിരക്കിലാണ് രാഹുൽ ദ്രാവിഡ്. സമിത് ദ്രാവിഡ് കളിക്കുമ്പോൾ പിതാവ് ഏകദിന ലോകകപ്പ് ടീമിനൊപ്പമായിരിക്കും. അതുകൊണ്ടുതന്നെ മകന്റെ കളി കാണാൻ രാഹുൽ ദ്രാവിഡ് എത്തില്ല.
കർണാടക അണ്ടർ 19 ടീം– ധീരജ് ജെ ഗൗഡ, ധ്രുവ് പ്രഭാകർ, കാർത്തിക്ക് എസ്.യു, ശിവം സിങ്, ഹർഷിൽ ധർമണി, സമിത് ദ്രാവിഡ്, യുവ്‍രാജ് അറോറ, ഹാർദിക് രാജ്, ആരവ് മഹേഷ്, ആദിത്യ നായർ, ധനുഷ് ഗൗഡ, ശിഖർ ഷെട്ടി, സമർഥ് നാഗരാജ്, കാർത്തികേയ, നിശ്ചിത് പൈ.
English Summary: Rahul Dravid’s son, Samit named in Karnataka’s squad