ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി, ഇന്ന് സ്റ്റേഡിയത്തിൽ പരിശീലനം

Mail This Article
×
തിരുവനന്തപുരം ∙ തലസ്ഥാനം വേദിയാകുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങൾക്കായി ദക്ഷിണാഫ്രിക്കൻ ടീം എത്തി. ഇന്നലെ പുലർച്ചെ മൂന്നിന് ദുബായിൽ നിന്നുള്ള വിമാനത്തിൽ എത്തിയ ടീം കോവളത്തെ ഹോട്ടലിലേക്കു പോയി. ഇന്നലെ പകൽ ടീം അംഗങ്ങൾ ഹോട്ടലിൽ തന്നെ ചെലവഴിച്ചു.
മത്സരവേദിയായ കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ടീം ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെ പരിശീലനം നടത്തും. അഫ്ഗാനിസ്ഥാൻ ടീമും ഇന്ന് പുലർച്ചെയെത്തും. ഓസ്ട്രേലിയ, നെതർലൻഡ്സ്, ന്യൂസീലൻഡ്, ഇന്ത്യ ടീമുകൾ തുടർന്നുള്ള ദിവസങ്ങളിലെത്തും.
29 മുതൽ ഒക്ടോബർ 3 വരെയാണ് തലസ്ഥാനം 4 സന്നാഹ മത്സരങ്ങൾക്കു വേദിയാകുന്നത്. മത്സരം കാണാനുള്ള ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ഓൺലൈനായി ബുക്ക് ചെയ്യാം.
English Summary: South Africa national cricket team arrived
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.