ഓസ്ട്രേലിയ, നെതർലൻഡ്സ് ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും, ആദ്യ സന്നാഹ മത്സരം നാളെ

Mail This Article
തിരുവനന്തപുരം∙ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങൾക്കായി ഓസ്ട്രേലിയ, നെതർലൻഡ്സ് ടീമുകൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. നെതർലൻഡ്സ് ടീം ബെംഗളൂരുവിൽനിന്ന് ഉച്ചയ്ക്ക് ഒന്നിനും ഓസ്ട്രേലിയൻ ടീം രാജ്കോട്ടിൽനിന്ന് വൈകിട്ട് 6.35നുമാണ് തിരുവനന്തപുരത്ത് എത്തുക.
ഇന്നു വൈകിട്ട് 6 മുതൽ രാത്രി 9 വരെ നെതർലൻഡ്സ്, അഫ്ഗാനിസ്ഥാൻ ടീമുകൾ തിരുവനന്തപുരം സ്പോർട്സ് ഹബ്ബിൽ പരിശീലനത്തിനിറങ്ങും. നാളെ വൈകിട്ട് 2 മുതൽ 5 വരെ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലാണ് ഓസ്ട്രേലിയൻ ടീമിന്റെ ആദ്യ പരിശീലനം.
തിരുവനന്തപുരം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ആദ്യ ലോകകപ്പ് സന്നാഹ മത്സരത്തിൽ നാളെ ഉച്ചകഴിഞ്ഞ് 2ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിൽ അവസാനവട്ട ഒരുക്കം പുരോഗമിക്കുന്നു. ക്യുറേറ്ററുടെ നേതൃത്വത്തിൽ പിച്ചിന്റെ അവസാനവട്ട പരിശോധനകൾ നടത്തി.
ന്യൂസീലൻഡ് ടീം 30നും ഇന്ത്യൻ ടീം ഒന്നിനും തിരുവനന്തപുരത്ത് എത്തും. ഓസ്ട്രേലിയ–നെതർലൻഡ്സ് മത്സരം 30നും ന്യൂസീലൻഡ്–ദക്ഷിണാഫ്രിക്ക മത്സരം ഒക്ടോബർ 2നും ഇന്ത്യ–നെതർലൻഡ്സ് മത്സരം ഒക്ടോബർ 3നും നടക്കും.
English Summary: ODI World Cup, Australia, Netherlands teams will reach today