ADVERTISEMENT

ഗുവാഹത്തി∙ ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ– ഇംഗ്ലണ്ട് സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തതിനു പിന്നാലെയാണു മഴയെത്തിയത്. ഗുവാഹത്തിയിൽ ശക്തമായ മഴയും ഇടിമിന്നലും തുടർന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കേണ്ട ഓസ്ട്രേലിയ– നെതർലൻഡ്സ് മത്സരവും മഴ കാരണം തുടങ്ങായാനിട്ടില്ല. ലോകകപ്പിനു മുൻപ് രണ്ട് സന്നാഹ മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. 3ന് നെതർലൻഡ്സിനെതിരെ തിരുവനന്തപുരത്താണ് ഇന്ത്യയുടെ അടുത്ത മത്സരം.

സന്നാഹ മത്സരത്തിനുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ഷാർദൂൽ ഠാക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ഇംഗ്ലണ്ട് ടീം– ഡേവിഡ് മാലൻ, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‍ലർ (ക്യാപ്റ്റൻ), ലിയാം ലിവിങ്സ്റ്റൻ, ബെൻ സ്റ്റോക്സ്, മൊയീൻ അലി, ക്രിസ് വോക്സ്, സാം കറൻ, ഡേവി‍ഡ് വില്ലി, ആദിൽ റാഷിദ്, ഗുസ് അക്കിൻസൻ, റീസ് ടോപ്‍ലി, മാര്‍ക് വുഡ്.

English Summary: India vs England ODI Warm Up Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com