ADVERTISEMENT

മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വെറ്ററൻ സ്പിന്നർ ആർ. അശ്വിനെക്കൂടി ഉൾപ്പെടുത്തിയതോടെ ഓസ്ട്രേലിയയ്ക്കു ടെൻഷൻ തുടങ്ങി. അശ്വിനെപ്പോലെ പന്തെറിയുന്ന ഇന്ത്യൻ യുവതാരം മഹേഷ് പിതിയയെ ടീമിനായി നെറ്റ്സിൽ പന്തെറിയാൻ ഓസ്ട്രേലിയൻ ടീം മാനേജ്മെന്റ് ക്ഷണിച്ചിട്ടുണ്ടെന്ന വിവരമാണു പുറത്തുവരുന്നത്. എന്നാൽ ഇത്തവണ ടീമിനൊപ്പം ചേരാനാകില്ലെന്ന് പിതിയ മറുപടി നൽകി.

അക്ഷർ പട്ടേലിനു പകരം അശ്വിനെ ലോകകപ്പ് ടീമിൽ എടുത്തതായി ഇന്ത്യ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഓസ്ട്രേലിയൻ ടീമിന്റെ നീക്കം. ബറോ‍ഡയ്ക്കു വേണ്ടി കളിക്കുന്ന ഓഫ് സ്പിന്നറായ മഹേഷ് പിതിയ, അശ്വിന്റെ അതേ സ്റ്റൈലിലാണു പന്തെറിയുന്നത്. ബോർഡർ ഗാവസ്കർ ട്രോഫിയുടെ സമയത്ത് ഓസ്ട്രേലിയൻ ടീം പിതിയയെ ഉപയോഗിച്ചിരുന്നു. പിതിയയുടെ പന്തുകൾ നെറ്റ്സിൽ നേരിട്ടാണ് അശ്വിന്റെ തന്ത്രങ്ങളെ മറികടക്കാന്‍ ഓസ്ട്രേലിയ ശ്രമിച്ചത്.

ബറോഡ ബോളിങ് പരിശീലകൻ എസ്. അരവിന്ദുമായി ചർച്ച ചെയ്ത ശേഷമാണ് മഹേഷ് പിതിയ ഓസ്ട്രേലിയൻ ക്യാംപിൽ ചേരേണ്ടതില്ലെന്നു തീരുമാനിച്ചത്. ‘‘ഓസ്ട്രേലിയയുടേത് നല്ല ഓഫറാണ്. പക്ഷേ അടുത്ത മാസം തുടങ്ങുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിൽ ഞാൻ ബറോഡ ടീമിന്റെ ഭാഗമാണ്. പരിശീലകരുമായി ആലോചിച്ച ശേഷമാണ് ഓസ്ട്രേലിയൻ ടീമിനെ നിലപാട് അറിയിച്ചത്.’’– പിതിയ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

English Summary: Australia dials ‘Ashwin duplicate’ Mahesh Pithiya, off-spinner turns down offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT