ഹാങ്ചോയിൽ ഇനി ക്രിക്കറ്റ് മേളം; ഋതുരാജും സംഘവും ഇറങ്ങും: ഇന്ത്യയുടെ ആദ്യ എതിരാളികൾ നേപ്പാൾ

Mail This Article
ഹാങ്ചോ ∙ ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ മത്സരത്തിനായി ടീം ഇന്ത്യ നാളെ ഇറങ്ങും. ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായതിനാലാണ് ഇന്ത്യയ്ക്കു നേരിട്ടു ക്വാർട്ടർ പ്രവേശനം ലഭിച്ചത്. പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരാണ് നേരിട്ട് ക്വാർട്ടറിൽ കടന്ന മറ്റു ടീമുകൾ. ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയ നേപ്പാളാണ് ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ. ട്വന്റി20 ഫോർമാറ്റിലാണ് മത്സരങ്ങൾ. രാവിലെ 6.30 മുതൽ സോണി ടെൻ ചാനലുകളിൽ തത്സമയം.
ടീം തയാർ
ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാൽ ജൂനിയർ താരങ്ങളുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന് ഇറങ്ങുന്നത്. ഋതുരാജ് ഗെയ്ക്‌വാദാണ് ക്യാപ്റ്റൻ. ജിതേഷ് ശർമയാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. തിലക് വർമ, യശസ്വി ജയ്സ്വാൾ, റിങ്കു സിങ് തുടങ്ങിയവരാണ് ടീമിലെ പ്രധാന താരങ്ങൾ.
ടീമിലെ മറ്റുള്ളവർ: രാഹുൽ ത്രിപാഠി, വാഷിങ്ടൻ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ശിവം ദുബെ, പ്രഭ്സിമ്രാൻ സിങ്, ആകാശ് ദീപ്.
English Summary: Cricket in Hangzhou