ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യ– ഓസ്ട്രേലിയ അ‍ഞ്ചാം ട്വന്റി20 ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. മത്സരം വൈകിട്ട് 7 മുതൽ, സ്പോർട്സ് 18ലും ജിയോ സിനിമയിലും തൽസമയം. പരമ്പര നേട്ടത്തിന്റെ മാർജിൻ 4–1 ആയി ഉയർത്താനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

ഈ വർഷത്തെ ടീം ഇന്ത്യയുടെ അവസാന ഹോം മത്സരമാണിത്. ദക്ഷിണാഫ്രിക്കൻ പര്യടനം ഈ മാസം 10 മുതൽ തുടങ്ങും. ട്വന്റി20യിൽ ഇന്ത്യയുടെ തുടർച്ചയായ  പരമ്പര നേട്ടങ്ങൾ 14 ആയി. അഞ്ചാം ട്വന്റി20 ഇന്ത്യയ്ക്ക് പരീക്ഷണത്തിനുള്ള അവസരം കൂടിയാണ്. വാഷിങ്ടൻ സുന്ദർ ഇന്നു കളിച്ചേക്കും.

നാലാം ട്വന്റി20യിൽ തിളങ്ങാതെ പോയ ശ്രേയസ് അയ്യർക്കും ദീപക് ചാഹറിനും ഈ മത്സരം നിർണായകമാണ്. ഓസ്ട്രേലിയ ഈ പരമ്പരയിൽ ഇതുവരെ പരീക്ഷിച്ചത് 19 താരങ്ങളെയാണ്; ഇന്നും മാറ്റത്തിനു സാധ്യതയുണ്ട്. ലോകകപ്പ് ജേതാക്കളായ ഓസീസ് താരങ്ങളിൽ ഇനി ട്വന്റി20 ടീമിൽ അവശേഷിക്കുന്നത് ട്രാവിസ് ഹെഡ് മാത്രം. 

ചിന്നസ്വാമിയിലേത് ബാറ്റിങ് പറുദീസയായ പിച്ചാണ്. കഴിഞ്ഞ ഐപിഎലിലെ 14 ഇന്നിങ്സുകളിൽ ഒൻപതിലും ഇവിടെ ടീം സ്കോർ 180ന് മുകളിൽ എത്തിയിരുന്നു.

English Summary:

India vs Australia 5th Twenty20 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com