ADVERTISEMENT

സിഡ്നി ∙ ഓസ്ട്രേലിയൻ ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണർക്ക് വിരമിക്കൽ ടെസ്റ്റിന് അവസരമൊരുക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം മിച്ചൽ ജോൺസൻ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അവസാന മത്സരം കളിച്ച് തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് 37കാരനായ വാർണർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഇതനുസരിച്ച് ജനുവരി 3ന് സിഡ്നിയി‍ൽ ആരംഭിക്കുന്ന പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റ് മത്സരം വാർണറുടെ അവസാന മത്സരമാകുമെന്ന് റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിനെതിരെയായിരുന്നു മുൻ പേസ് ബോളർ മിച്ചൽ ജോൺസന്റെ വിമർശനം. ഓസ്ട്രേലിയൻ ക്രിക്കറ്റിനെ നാണക്കേടിലേക്കു തള്ളിവിട്ട പന്തു ചുരണ്ടൽ വിവാദ നായകന്, ഹീറോ പരിവേഷത്തോടെ യാത്രയയപ്പ് നൽകുന്നതെങ്ങനെയെന്നായിരുന്നു ജോൺസന്റെ ചോദ്യം.

ടെസ്റ്റിൽ മോശം ഫോമിൽ തുടരുന്ന ഒരു ബാറ്റർക്ക് തന്റെ റിട്ടയർമെന്റ് മത്സരവും വേദിയും സ്വയം നിശ്ചയിക്കാനാകില്ലെന്നും ജോൺസൻ പറഞ്ഞു. പാക്കിസ്ഥാനെതിരായ 3 ടെസ്റ്റ് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ വാർണറും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ടെസ്റ്റിൽ കഴിഞ്ഞ 3 വർഷമായി മോശം ഫോമിലുള്ള വാർണറുടെ ഇക്കാലയളവിലെ ബാറ്റിങ് ശരാശരി 28 റൺസ് മാത്രമാണ്.

English Summary:

Mitchell Johnson slams David Warner's retirement match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com