ADVERTISEMENT

മുംബൈ∙ രഞ്ജി ട്രോഫിയിൽ വീണ്ടും മുംബൈയുടെ ആധിപത്യം. ഫൈനൽ പോരാട്ടത്തിൽ വിദർഭയെ 169 റൺസിനു കീഴടക്കിയാണ് മുംബൈ 42–ാം കിരീടം സ്വന്തമാക്കിയത്. 538 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വിദർഭ അഞ്ചാം ദിനം 368 റൺസെടുത്തു പുറത്തായി. അക്ഷയ് വാഡ്കറുടെ സെഞ്ചറിയും (199 പന്തിൽ 102) ഹർഷ് ദുബെയുടെ അർധ സെഞ്ചറിയും (128 പന്തിൽ 65) വിദർഭയ്ക്ക് വിജയമെത്തിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

Read Also: ‘വിവാഹം മാറ്റിവച്ച് ബംഗ്ലദേശ് ലീഗിൽ കളിക്കണം, ഡേവിഡ് മില്ലർക്ക് കിട്ടിയത് 1.24 കോടി’

ഇരുവരുടേയും പുറത്താകലിനു പിന്നാലെ പോരാട്ടമില്ലാതെ വാലറ്റം കീഴടങ്ങിയതോടെ കളി പെട്ടെന്ന് അവസാനിച്ചു. തനുഷ് കൊട്യാൻ നാലും മുഷീർ ഖാൻ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ സെഞ്ചറി നേടിയ മുഷീർ ഖാനാണു കളിയിലെ താരം. 326 പന്തുകൾ നേരിട്ട മുഷീർ 136 റൺസെടുത്തു പുറത്തായി. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരനാണു മുഷീർ ഖാൻ. ടൂർണമെന്റിൽ 502 റൺസും 29 വിക്കറ്റുകളും സ്വന്തമാക്കിയ മുംബൈ താരം തനുഷ് കൊട്യാനാണ് പ്ലേയർ ഓഫ് ദ് സീരീസ്.

സ്കോർ: മുംബൈ– 224, 418, വിദർഭ–105, 368. മലയാളി താരം കരുൺ നായരുടെയും (74) വിദർഭ ക്യാപ്റ്റൻ‌ അക്ഷയ് വഡ്കാറിന്റെയും ചെറുത്തുനിൽപ്പാണ് നാലാംദിനത്തി‍ൽ മുംബൈ ബോളർമാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. രണ്ടിന് 64 എന്ന നിലയിൽ വിദർഭ പതറിയപ്പോൾ നാലാമനായി ബാറ്റിങ്ങിനിറങ്ങിയ കരുൺ മുംബൈ ബോളർമാർക്കു മുൻപിൽ പ്രതിരോധം തീർത്തു. 287 മിനിറ്റ് ക്രീസിൽ തുടർന്ന് 220 പന്തുകൾ നേരിട്ട കരുൺ അക്ഷയ് വഡ്കാറിനൊപ്പം അഞ്ചാം വിക്കറ്റിൽ 90 റൺസ് നേടി. 

കരുൺ പുറത്താകുമ്പോൾ വിദർഭ സ്കോർ 223ൽ എത്തിയിരുന്നു. നേരത്തേ ബാറ്റിങ്ങിൽ രണ്ടാം ഇന്നിങ്സിലെ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ മുംബൈ കരുത്താർജിക്കുകയായിരുന്നു. മുഷീർ ഖാന്റെ സെഞ്ചറിക്കു പുറമേ, ശ്രേയസ് അയ്യർ (111 പന്തിൽ 95), അജിൻക്യ രഹാനെ (143 പന്തിൽ 73), ഷംസ് മുലാനി (85 പന്തിൽ 50) എന്നിവർ മുംബൈയ്ക്കായി അർധ സെഞ്ചറി തികച്ചു. ആദ്യ ഇന്നിങ്സിൽ മുംബൈ 119 റൺസിന്റെ ലീ‍ഡെടുത്തിരുന്നു.

English Summary:

Ranji Trophy Final, Mumbai vs Vidarbha Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com