ആർ.അശ്വിൻ ചെന്നൈ സൂപ്പർ കിങ്സിൽ ‘തിരിച്ചെത്തും’, പക്ഷേ കളിക്കാരനായല്ല
Mail This Article
×
ന്യൂഡൽഹി ∙ 9 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്പിന്നർ ആർ.അശ്വിൻ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സിലേക്ക് തിരിച്ചെത്തുന്നു. കളിക്കാരനായല്ല, ടീമിന്റെ ഹൈ പെർഫോമൻസ് സെന്ററിന്റെയും അക്കാദമികളുടെയും തലപ്പത്തേക്കാണ് അശ്വിന്റെ വരവ്.
ഇന്ത്യയിലും വിദേശത്തുമുള്ള അക്കാദമികളുടെ ചുമതല അശ്വിനായിരിക്കുമെന്ന് സിഎസ്കെ സിഇഒ: കാശി വിശ്വനാഥൻ അറിയിച്ചു. 2008 മുതൽ 2015 വരെ ചെന്നൈ ടീമിന്റെ ഭാഗമായിരുന്ന അശ്വിൻ, നിലവിൽ രാജസ്ഥാൻ റോയൽസിലാണ്. അടുത്ത വർഷം മെഗാ താരലേലം നടക്കാനിരിക്കെ അശ്വിൻ ചെന്നൈ ടീമിലേക്കു തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.
English Summary:
R.Ashwin is 'back' in Chennai Super Kings
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.