പിച്ചിൽ പിഴയ്ക്കാതിരിക്കട്ടെ! ഇന്ത്യയുടെ ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെടും, മുൻതൂക്കം സഞ്ജുവിനു തന്നെ

Mail This Article
നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ പിച്ചിന്റെ സ്വഭാവം നമ്മൾ കണ്ടതാണ്. മികച്ച പേസ് നിരയുള്ള രണ്ടുടീമുകൾ നേർക്കുനേർ വരുമ്പോൾ ഇവിടെ എന്തു സംഭവിക്കുമെന്നതാണ് എല്ലാവരുടെയും ആകാംക്ഷ. ഇന്നത്തെ മത്സരത്തിലും പിച്ചിൽ കാര്യമായ മാറ്റങ്ങൾ വരാനിടയില്ല. അതോടെ ഇന്ത്യ– പാക്ക് മത്സരങ്ങൾക്കുള്ള ആവേശവും ഉത്സാഹവും ഇന്നത്തെ മത്സരത്തിൽ ഉണ്ടായേക്കില്ല.
ബോളിങ്ങിലും ബാറ്റിങ്ങിലും സന്തുലിതമായ ടീമുമായാണ് രണ്ടുപേരും എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെട്ടേക്കാവുന്ന മത്സരം കൂടിയാവും ഇത്. അയർലൻഡിനെതിരെ മൂന്ന് പേസർമാരെയും രണ്ടു സ്പിന്നർമാരെയും കളിപ്പിക്കാൻ ഇന്ത്യ തയാറായി. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഒരു എക്സ്ട്രാ ബാറ്ററെ ഉൾപ്പെടുത്താനാണ് സാധ്യത. അങ്ങനെ വന്നാൽ സഞ്ജു സാംസണോ യശസ്വി ജയ്സ്വാളോ ആദ്യ ഇലവനിൽ എത്തും. നിലവിലെ ഫോമിൽ സഞ്ജുവിനു തന്നെയാണ് മുൻതൂക്കം.
ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുമ്പോൾ ഉണ്ടാകുന്ന കൗതുകം ഈ മത്സരത്തിൽ പ്രതീക്ഷിക്കാൻ സാധിക്കില്ല. പിച്ചിന്റെ സ്വഭാവം തന്നെയാണ് അതിനു കാരണം. കഴിഞ്ഞ 8 ഇന്നിങ്സുകളിലായി 84 ശതമാനം വിക്കറ്റുകളും നേടിയത് പേസ് ബോളർമാർ