ഇന്ത്യ – പാക്ക് മത്സരം കാണാനെത്തിയ എംസിഎ പ്രസിഡന്റ് അന്തരിച്ചു

Mail This Article
×
ന്യൂയോർക്ക് ∙ ഇന്ത്യ – പാക്കിസ്ഥാൻ ലോകകപ്പ് മത്സരം കാണാൻ യുഎസിലെ ലെത്തിയ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) പ്രസിഡന്റ് അമോൽ കാളെ (47) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
ഞായറാഴ്ച ന്യൂയോർക്ക് നാസ കൗണ്ടി സ്റ്റേഡിയത്തിൽ ഇന്ത്യ– പാക്കിസ്ഥാൻ ഗ്രൂപ്പ് എ മത്സരം കാണാൻ, എംസിഎ ഭാരവാഹികളായ അജിൻക്യ നായിക്ക്, സൂരജ് സാമത്ത് എന്നിവർക്കൊപ്പം അമോൽ കാളെ ഉണ്ടായിരുന്നു. മുൻ ഇന്ത്യൻ താരം സന്ദീപ് പാട്ടീലിനെ പരാജയപ്പെടുത്തി 2022 ഒക്ടോബറിൽ എംസിഎ പ്രസിഡന്റായ അമോൽ കാളെയുടെ നേതൃത്വത്തിലാണ് വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിൻ തെൻഡുൽക്കറുടെ പ്രതിമ സ്ഥാപിച്ചത്.
English Summary:
The MCA president who came to watch india-pak match passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.