ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ലഹോറിൽ; ബിസിസിഐയുടെ നിലപാട് അറിഞ്ഞ ശേഷം തീരുമാനം
Mail This Article
×
ന്യൂഡൽഹി ∙ അടുത്ത വർഷം നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ലഹോറിൽ നടത്താൻ ആതിഥേയരായ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) തീരുമാനം. ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ടൂർണമെന്റ് നടക്കുക. മാർച്ച് ഒന്നിനാണ് ഇന്ത്യ– പാക്ക് മത്സരം നടത്താൻ പിസിബി ആലോചിക്കുന്നത്. ടൂർണമെന്റിന്റെ മത്സരക്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) പിസിബി സമർപ്പിച്ചു.
ബിസിസിഐയുടെ താൽപര്യം കൂടി അറിഞ്ഞ ശേഷമാണ് ഐസിസി അന്തിമതീരുമാനം എടുക്കുക. ഗ്രൂപ്പ് എയിൽ പാക്കിസ്ഥാൻ, ബംഗ്ലദേശ്, ന്യൂസീലൻഡ് എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. കഴിഞ്ഞ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനായിരുന്നു ആതിഥേയരെങ്കിലും ബിസിസിഐ എതിർത്തതോടെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്.
English Summary:
India vs Pakistan Match in Champions Trophy Scheduled at Lahore
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.