ശ്രീലങ്കൻ പര്യടനം: ട്വന്റി20യിൽ ഹാർദിക് ക്യാപ്റ്റൻ
Mail This Article
×
ന്യൂഡൽഹി ∙ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ടീമിനെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നയിക്കും. രോഹിത് ശർമ ട്വന്റി20 ക്രിക്കറ്റിൽ നിന്നു വിരമിച്ച സാഹചര്യത്തിലാണ് വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക്കിന് ക്യാപ്റ്റൻസി കൈമാറാൻ ബിസിസിഐ തീരുമാനിച്ചത്. 3 മത്സരങ്ങളാണ് ട്വന്റി20 പരമ്പരയിലുള്ളത്. 27 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ട്വന്റി20ക്ക് പുറമേ 3 ഏകദിന മത്സരങ്ങളും പര്യടനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഹാർദിക്കിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. സീനിയർ താരങ്ങളായ രോഹിത്, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവരും പരമ്പരയിൽ നിന്നു വിട്ടുനിന്നേക്കും. ട്വന്റി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ അടുത്ത ദിവസം പ്രഖ്യാപിക്കും.
English Summary:
Hardik Pandya will be captaining India's T20
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.