ADVERTISEMENT

കൊളംബോ ∙ രോഹിത് ശർമയും വിരാട് കോലിയും- മാറ്റിനിർത്താനാവാത്ത രണ്ട് ബാറ്റർമാർ കൂടി ടീമിലെത്തിയതോടെ ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പരയിൽ ഇന്ത്യ നേരിടുന്നത് വലിയൊരു തലവേദന. പ്ലേയിങ് ഇലവനിൽ ആർക്കൊക്കെ അവസരം നൽകും? കൊളംബോയിലെ പ്രേമദാസ സ്റ്റേ‍ഡിയത്തിൽ ഇന്ന് ഉച്ച കഴിഞ്ഞ് ‌2.30നാണ് ഒന്നാം ഏകദിനത്തിനു തുടക്കം. സോണി സ്പോർട്സ് ചാനലുകളിലും സോണി ലിവ് ആപ്പിലും തൽസമയം.

വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കും എന്നതാണ് ഗംഭീറിന്റെയും ക്യാപ്റ്റൻ രോഹിത്തിന്റെയും മുന്നിലുള്ള വലിയ ചോദ്യം. ‌ട്വന്റി20യിലെ അവസാന മത്സരത്തിൽ വിശ്രമിച്ച ഋഷഭ് പന്ത് സ്വാഭാവികമായും ഒരു സ്ഥാനം ആഗ്രഹിക്കുന്നു. ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം കിട്ടാതെ പുറത്തിരുന്ന കെ.എൽ.രാഹുലിനെയും പരിഗണിക്കാതെ വയ്യ. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ട്വന്റി20 പരമ്പര ഇന്ത്യ 3–0നു ജയിച്ചിരുന്നു. 

English Summary:

India vs Sri Lanka first ODI today

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com