ADVERTISEMENT

മുംബൈ∙ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവോടെ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം നഷ്ടപ്പെട്ട രോഹിത് ശർമ, പുതിയ സീസണിൽ പഞ്ചാബ് കിങ്സിന്റെ നായകനായേക്കുമെന്ന് സൂചന. മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്ന രോഹിത്തിനെ ടീമിലെത്തിക്കാൻ പഞ്ചാബ് കിങ്സ് ശ്രമം തുടങ്ങിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശിഖർ ധവാന്റെ പകരക്കാരനായി രോഹിത്തിനെ എത്തിക്കാനാണ് നീക്കം.

രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്യുന്ന പക്ഷം ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് പഞ്ചാബ് കിങ്സ് ക്രിക്കറ്റ് ഡെവലപ്മെന്റ് തലവനായ സഞ്ജയ് ബംഗാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ, ശിഖർ ധവാനൊപ്പമുള്ള രോഹിത്തിന്റെ ചിത്രം അവരുടെ സമൂഹമാധ്യമ പേജുകളിലും പ്രത്യക്ഷപ്പെട്ടതോടെയാണ്, രോഹിത് പഞ്ചാബ് കിങ്സിൽ ധവാന്റെ പകരക്കാരനായേക്കുമെന്ന റിപ്പോർട്ട്.

രോഹിത് ശർമ താരലേലത്തിൽ വന്നാൽ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന് സഞ്ജയ് ബംഗാർ ഒരു പോഡ്കാസ്റ്റിൽ സൂചന നൽകിയിരുന്നു. രോഹിത്തിന്റെ മൂല്യത്തിനൊത്ത പണം കൈവശമുണ്ടെങ്കിൽ തീർച്ചയായും താരത്തിനായി ശ്രമിക്കുമെന്നായിരുന്നു ബംഗാറിന്റെ പ്രഖ്യാപനം. രോഹിത്തിന്റെ പേര് താരലേലത്തിൽ വന്നാൽ വൻ വിലയ്ക്ക് കൊത്തിക്കൊണ്ടു പോകാൻ ആളുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

‘‘ഞങ്ങളുടെ പക്കൽ പണമുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും രോഹിത്തിനെ ടീമിലെത്തിക്കുന്ന കാര്യത്തിലുള്ള അന്തിമ തീരുമാനം. കാരണം, രോഹിത്തിന്റെ പേര് താരലേലത്തിനു വന്നാൽ വൻ വിലയ്ക്കാകും അദ്ദേഹം വിറ്റുപോവുക എന്നതു തീർച്ചയാണ്’ – ബംഗാർ പറഞ്ഞു.

English Summary:

MI Star Rohit Sharma To Replace Shikhar Dhawan At PBKS?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com