ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി സഹോദര തുല്യമായ ബന്ധമാണുള്ളതെന്നു കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീം ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മൽ. ‘‘എന്തു കാര്യത്തിനും വിളിക്കാന്‍ പറ്റുന്ന ആളാണ് സഞ്ജു ഭായ്. സഞ്ജു ഭായിയുടെ കൂടെ ക്രിക്കറ്റ് കളിക്കുമ്പോഴുള്ള അനുഭവം തീർത്തും വ്യത്യസ്തമാണ്. അദ്ദേഹം എനിക്ക് സഹോദരനെപ്പോലെയാണ്’’– രോഹൻ എസ്. കുന്നുമ്മൽ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.

‘‘ശ്രീശാന്ത് ഭായിയുടെ കൂടെ കളിക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. ടീമിനെ മുഴുവൻ പോസിറ്റീവ് എനർജിയിലേക്കു കൊണ്ടുവരാൻ ശ്രീശാന്തിന്റെ വാക്കുകൾക്കു സാധിക്കും. ആളുകളോട് സംസാരിക്കേണ്ടത് എങ്ങനെയെന്നു ഞാൻ പഠിച്ചത് ശ്രീശാന്തിൽനിന്നാണ്. ഒരിക്കൽ ഞാൻ ബാറ്റു ചെയ്യുന്ന വിഡിയോ ശ്രീ ഭായ് സുരേഷ് റെയ്നയ്ക്ക് അയച്ചുകൊടുത്തു. ഞാൻ വളരെയേറെ ആരാധിക്കുന്ന താരമാണ് റെയ്ന. ഒരിക്കൽ നേരിട്ടു കണ്ടിട്ടുണ്ടെങ്കിലും സംസാരിക്കാൻ സാധിച്ചില്ല.’’

‘‘ശ്രീ ഭായ് അയച്ച വിഡിയോ കണ്ട് റെയ്ന ശബ്ദസന്ദേശമാണു മറുപടിയായി അയച്ചത്. വളരെയേറെ സന്തോഷം ലഭിച്ച നിമിഷമായിരുന്നു അത്. കാരണം ക്രിക്കറ്റ് കരിയറിൽ സച്ചിൻ തെൻഡുൽക്കറും സുരേഷ് റെയ്നയുമാണ് എന്നെ വളരെയേറെ പ്രചോദിപ്പിച്ചത്. ചെറുപ്പത്തിൽ കളിച്ചു തുടങ്ങിയപ്പോൾ സച്ചിൻ ദൈവമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഗ്രൗണ്ടിൽ സുരേഷ് റെയ്ന പുറത്തെടുക്കുന്ന ഊർജം എപ്പോഴും പ്രചോദനമാണ്.’’

‘‘കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ സ്വന്തം നാട്ടിൽനിന്നുള്ള ടീമിനെ തന്നെ നയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഐപിഎൽ പോലുള്ള വലിയ ടൂർണമെന്റിലേക്കുള്ള എൻട്രിയായാണ് താരങ്ങൾ കെഎസിഎല്ലിനെ കാണുന്നത്. കളിക്കാർ ഈ അവസരം നന്നായി തന്നെ ഉപയോഗിക്കുന്നുണ്ട്. ഓൾറൗണ്ടർമാർ കൂടുതലുള്ള ടീമാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ഏതു സമയത്തും ഇറക്കാവുന്ന ബാറ്റർമാരും ബോളർമാരും ഇവിടെയുണ്ട്. അതാണ് ടീമിന്റെ കരുത്ത്.’’– രോഹൻ എസ്. കുന്നുമ്മൽ വ്യക്തമാക്കി. ഐപിഎല്‍ താരലേലത്തെക്കുറിച്ച് ഇപ്പോൾ കാര്യമായി ആലോചിക്കുന്നില്ലെന്നും രോഹന്‍ പ്രതികരിച്ചു.

English Summary:

Sanju Samson is like a brother for me: Rohan S Kunnummal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com