2 വിക്കറ്റുമായി തിളങ്ങി മലയാളി താരം ആശ; ലോകകപ്പ് സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ
Mail This Article
×
ദുബായ് ∙ മലയാളി താരം ആശ ശോഭന 2 വിക്കറ്റുമായി തിളങ്ങിയപ്പോൾ ട്വന്റി20 വനിതാ ലോകകപ്പ് സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 28 റൺസ് ജയം. സ്കോർ: ഇന്ത്യ– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 144. ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 6ന് 116.
മൂന്ന് ഓവറിൽ 21 റൺസ് വഴങ്ങിയാണ് ലെഗ് സ്പിന്നറായ ആശ 2 വിക്കറ്റ് വീഴ്ത്തിയത്. നേരത്തേ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി റിച്ച ഘോഷ് (36), ദീപ്തി ശർമ (35), ജമൈമ റോഡ്രിഗസ് (30), സ്മൃതി മന്ഥന (21) എന്നിവർ തിളങ്ങി.
വെള്ളിയാഴ്ച ന്യൂസീലൻഡിനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
English Summary:
India wins 28 runs for Women's Twenty20 World Cup warm-up match.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.