ADVERTISEMENT

കൊളംബോ∙ താൽക്കാലിക പരിശീലകനെന്ന നിലയിൽ ടീമിനെ ചരിത്രവിജയങ്ങളിലേക്കു നയിച്ചതോടെ, ഇതിഹാസ താരം സനത് ജയസൂര്യയുടെ താൽക്കാലിക പരിശീലക പദവി സ്ഥിരപ്പെടുത്തി നൽകി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ‍്. 2026ലെ ട്വന്റി20 ലോകകപ്പ് വരെയാണ് കരാർ കാലാവധി. ഇക്കഴിഞ്ഞ ജൂലൈയിലാണ് ശ്രീലങ്കൻ ബോർഡ് ജയസൂര്യയുടെ താൽക്കാലിക പരിശീലകനായി നിയമിച്ചത്.

ജയസൂര്യയ്ക്കു കീഴിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ചരിത്രനേട്ടങ്ങളാണ് ശ്രീലങ്കൻ ടീം സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്കെതിരെ ദ്വിരാഷ്ട്ര ഏകദിന പരമ്പരയിൽ 27 വർഷത്തിനുശേഷം ആദ്യമായി കിരീടം നേടിയായിരുന്നു തുടക്കം. പിന്നാലെ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽവച്ച് ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ടെസ്റ്റിൽ തോൽപ്പിച്ചു. അടുത്തിടെ ന്യൂസീലൻഡ‍ിനെ സ്വന്തം നാട്ടിൽ രണ്ടു ടെസ്റ്റിലും തോൽപ്പിച്ച് പരമ്പര തൂത്തുവാരി. ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താനുള്ള വഴിയും തുറന്നിട്ടു.

ഈ പ്രകടനം തന്നെയാണ് ജയസൂര്യയെ സ്ഥിരപ്പെടുത്താൻ കാരണമെന്ന് ശ്രീലങ്കൻ ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. മുൻപ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ‍ിന്റെ സിലക്ഷൻ കമ്മിറ്റി അധ്യക്ഷനായി ജയസൂര്യ പ്രവർത്തിച്ചിരുന്നു. വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകളാകും സ്ഥിരം പരിശീലകനെന്ന നിലയിൽ ജയസൂര്യയ്ക്കു മുന്നിലുള്ള ആദ്യ പരീക്ഷണം.

English Summary:

Sanath Jayasuriya appointed Sri Lanka's full-time head coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com