ADVERTISEMENT

ദുബായ്∙ സ്കോട്‌ലൻഡിനെതിരായ വനിതാ ലോകകപ്പ് ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 80 റൺസിന്റെ കൂറ്റൻ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. ക്യാപ്റ്റൻ ലോറ വോൾവാർട്ട് (27 പന്തിൽ 40), ടസ്മിൻ ബ്രിറ്റ്സ് (35 പന്തിൽ 43), മരിസെയ്ൻ കാപ് (24 പന്തിൽ 43) എന്നിവരുടെ ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിൽ സ്കോട്‌ലൻഡ് 17.5 ഓവറിൽ 86 റൺസിന് പുറത്തായി. 4 ഓവറിൽ 12 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ നൻകുലുലേകോ മലാബയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. 3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി. ആദ്യ 3 മത്സരങ്ങളും തോറ്റ സ്കോട്‌ലൻഡ് ടൂർണമെന്റിൽ നിന്നു പുറത്തായി.

English Summary:

South Africa win in Women's World Cup Twenty20 match against Scotland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com