ADVERTISEMENT

മുംബൈ∙ തനിക്ക് ഏറെ പ്രിയപ്പെട്ട നീളൻ മുടി ഉപേക്ഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. ശനിയാഴ്ചയാണ് ധോണി ഹെയർസ്റ്റൈൽ മാറ്റിയുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. മുടി വെട്ടിയതിന്റെ പേരിൽ ശനിയാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ ‘എം.എസ്. ധോണി’ ട്രെൻഡിങ്ങായിരുന്നു. നീളൻ മുടി വെട്ടിയൊതുക്കിയാകും ധോണി അടുത്ത ഐപിഎല്ലിൽ കളിക്കുകയെന്നാണു വിവരം.

ധോണിയുടെ ഹെയർ സ്റ്റൈലിസ്റ്റായ അലിം ഹക്കീമാണ് താരത്തിന്റെ ചിത്രം ആദ്യം പുറത്തുവിട്ടത്. നിമിഷങ്ങൾക്കകം ഇതു വൈറലായി. കരിയറിന്റെ തുടക്കകാലത്ത് മുടി നീട്ടി വളര്‍ത്തിയിരുന്ന ധോണി പിന്നീട് 2024ലായിരുന്നു പഴയ സ്റ്റൈലിലേക്കു തിരികെപ്പോയത്. ആരാധകർക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് മുടി നീട്ടിവളർത്തുന്നതെന്ന് ധോണി മുൻപു പ്രതികരിച്ചിരുന്നു.

ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ ധോണി അടുത്ത സീസണോടെ ഐപിഎൽ അവസാനിപ്പിക്കുമെന്നാണു കരുതുന്നത്. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച് വർഷങ്ങളായെങ്കിലും, ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ താരമാണ് ധോണി. ക്യാപ്റ്റൻ സ്ഥാനം ഋതുരാജ് ഗെയ്ക്‌വാദിനു കൈമാറിയ താരം അടുത്ത സീസണിലും വിക്കറ്റ് കീപ്പറായി തന്നെ കളിച്ചേക്കും. നാലു കോടി രൂപ നൽകി ധോണിയെ ചെന്നൈ നിലനിർത്തുമെന്നാണു സൂചനകൾ.

English Summary:

MS Dhoni bids goodbye to long hairstyle

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com