ADVERTISEMENT

ബ്രിസ്‌ബെയ്ൻ∙ ഇന്ത്യയുടെ ബോളിങ്ങിന്റെ മൂർച്ചക്കുറവാണ് ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ രണ്ടാംദിനത്തിൽ ഓസ്ട്രേലിയൻ ബാറ്റിങ് അനായാസമാക്കിയത്. രവീന്ദ്ര ജഡേജയും നിതീഷ് റെഡ്ഡിയും ചേർന്നെറിഞ്ഞ 29 ഓവറിൽ ഓസ്ട്രേലിയ നേടിയത് 141 റൺസ്.

മൂന്നാം സെഷന്റെ തുടക്കത്തിൽ ന്യൂബോളിനു മുൻപുള്ള 10 ഓവറിൽ നിതീഷിനും ജഡേജയ്ക്കും മാത്രം പന്തു നൽകിയ രോഹിത്തിനു തീരുമാനം തിരിച്ചടിച്ചു. ഈ 10 ഓവറിൽനിന്നു മാത്രം 63 റൺസാണ് ഹെഡും സ്മിത്തും ചേർന്നു നേടിയത്.

ട്രാവിസ് ഹെഡിനെതിരായ രോഹിത്തിന്റെ ഫീൽഡ് വിന്യാസവും പിഴച്ചു. ഇന്നിങ്സിന്റെ തുടക്കത്തിൽ ഡീപ് പോയിന്റിലേക്കും ഡീപ് സ്ക്വയർ ലെഗിലേക്കും ഫീ‍ൽഡറെ മാറ്റിയതു സിംഗിളുകളും ഡബിളുകളും നേടി ക്രീസിൽ ‘സെറ്റ്’ ആകാൻ ട്രാവിസ് ഹെഡിനെ സഹായിച്ചു.

ഹെഡിനെതിരെ ഇന്ത്യൻ പേസർമാർ ബൗൺസറുകളും ഷോർട്ബോളുകളും പരീക്ഷിക്കുമ്പോൾ തേഡ്മാനിൽ ഫീൽഡറുമുണ്ടായിരുന്നില്ല. 

English Summary:

Border Gavaskar Trophy: Indian bowling attack fades in Brisbane test

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com