ADVERTISEMENT

തിരുവനന്തപുരം∙ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്റിലും മികച്ച പ്രകടനം കാഴ്ചവച്ച സല്‍മാന്‍ നിസാറാണ് ടീം ക്യാപ്റ്റന്‍. ഹൈദരാബാദില്‍,  ഡിസംബര്‍ - 23 ന് ബറോഡയ്ക്കെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം.

വയനാട്  കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ് ടീമംഗങ്ങള്‍. ഡിസംബര്‍ 20 ന് ടീം ഹൈദരാബാദില്‍ എത്തും. ഇന്ത്യൻ താരം സഞ്ജു സാംസണും സീനിയർ താരം സച്ചിന്‍ ബേബിയും വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ ഇടം നേടിയിട്ടില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന്റെ കീഴിൽ കളിച്ച കേരളത്തിന് നോക്കൗട്ടിലെത്താൻ സാധിച്ചിരുന്നില്ല.

ടീമംഗങ്ങള്‍ : സല്‍മാന്‍ നിസാര്‍( ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, ഷോണ്‍ റോജര്‍, മുഹമ്മദ്‌ അസറുദീന്‍, ആനന്ദ്‌ കൃഷ്ണന്‍, കൃഷ്ണ പ്രസാദ്‌, അഹമദ് ഇമ്രാന്‍, ജലജ് സക്സേന, ആദിത്യ ആനന്ദ്‌ സര്‍വ്വറ്റെ, സിജോ മോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍.പി, നിധീഷ് എം.ടി,  ഏദന്‍ അപ്പിള്‍ ടോം, ഷറഫുദീന്‍ എന്‍.എം, അഖില്‍ സ്കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, അജ്നാസ് എം.( വിക്കറ്റ് കീപ്പര്‍).

English Summary:

Salman Nizar to lead Kerala in Vijay Hazare Trophy

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com