ADVERTISEMENT

വഡോദര∙ മലയാളി ക്യാപ്റ്റൻ കരുൺ നായർക്കു കീഴിൽ വിജയ് ഹസാരെ ട്രോഫിയുടെ ഫൈനൽ വരെ മുന്നേറിയ വിദർഭയ്ക്ക് കലാശപ്പോരില്‍ കാലിടറി. ഫൈനലിൽ 36 റൺസ് വിജയവുമായി കർണാടകയ്ക്കു വിജയ് ഹസാരെ ട്രോഫി കിരീടം. ആദ്യം ബാറ്റു ചെയ്ത കർണാടക ഉയർത്തിയ 349 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിദർഭ 48.2 ഓവറിൽ 312 റൺസെടുത്തു പുറത്തായി. 779 റൺസ് നേടിയ കരുൺ നായരാണ് ടൂർണമെന്റിലെ താരം. കർണാടകയുടെ അഞ്ചാം കിരീടമാണിത്. കിരീടനേട്ടത്തിൽ കർണാടക, തമിഴ്നാടിനൊപ്പമെത്തി.

ഫൈനലിൽ ടോസ് നേടിയ വിദർഭ കർണാടകയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ കർണാടക 348 റൺസെടുത്തു. മധ്യനിര താരം രവിചന്ദ്രൻ സ്മരൺ സെഞ്ചറി നേടിയത് വിദർഭയുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായി. 92 പന്തുകൾ നേരിട്ട രവിചന്ദ്രൻ 101 റൺസെടുത്തു പുറത്തായി. കൃഷ്ണൻ ശ്രീജിത് (74 പന്തിൽ 78), അഭിനവ് മനോഹർ (42 പന്തിൽ 79) എന്നിവർ കർണാടകയ്ക്കായി അർധ സെഞ്ചറികൾ നേടി. ടൂർണമെന്റിലുടനീളം സെഞ്ചറികളും അർധ സെഞ്ചറികളുമായി തകർത്തുകളിച്ച ക്യാപ്റ്റൻ കരുൺ ഫൈനലിൽ നേരത്തേ പുറത്തായത് മറുപടി ബാറ്റിങ്ങിൽ വിദർഭയ്ക്കു തിരിച്ചടിയായി. 31 പന്തുകളിൽ 27 റൺസ് മാത്രമാണ് കരുൺ സ്വന്തമാക്കിയത്. 

അതേസമയം ഓപ്പണർ ധ്രുവ് ഷോറെ ഫൈനലിൽ സെഞ്ചറി നേടി. 111 പന്തില്‍ 110 റണ്‍സടിച്ചാണ് ഷോറെ പുറത്തായത്. വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടർ, സെമി, ഫൈനൽ മത്സരങ്ങളില്‍ സെഞ്ചറി നേടുന്ന രണ്ടാമത്തെ ബാറ്ററാണ് ധ്രുവ് ഷോറെ. 30 പന്തിൽ 63 റൺസെടുത്ത് ഹർഷ് ദുബെയും തിളങ്ങിയെങ്കിലും വിദർഭയ്ക്ക് ജയിക്കാന്‍ അതു മതിയായിരുന്നില്ല. 48.2 ഓവറിൽ 312 റൺസിന് വിദർഭ പുറത്തായി. കർണാടകയ്ക്കായി വാസുകി കൗശിക്, പ്രസിദ്ധ് ക‍ൃഷ്ണ, അഭിലാഷ് ഷെട്ടി എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

English Summary:

Vijay Hazare Trophy Final, Vidarbha VS Karnataka Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com