ADVERTISEMENT

ന്യൂഡൽഹി∙ 23ന് ആരംഭിക്കുന്ന ഡൽഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സൗരാഷ്ട്ര ടീമിനായി കളിക്കുമെന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. രാജ്കോട്ടിൽ നടക്കുന്ന സൗരാഷ്ട്ര ടീമിന്റെ പരിശീലന ക്യാംപിൽ ജഡേജ ഇന്നലെ പങ്കെടുത്തു. 2023ലാണ് അവസാനമായി ജഡേജ രഞ്ജി ട്രോഫി കളിച്ചത്. ഡൽഹി ടീമിനായി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ആദ്യ ഇലവനിൽ കളിക്കാനിറങ്ങും. എന്നാൽ കഴുത്തിനു പരുക്കേറ്റ സീനിയർ താരം വിരാട് കോലി ഡൽഹിക്കായി ആദ്യ മത്സരത്തിൽ കളിക്കില്ല.

English Summary:

Ranji Trophy: Ravindra Jadeja will play for Saurashtra in the Ranji Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com