രഞ്ജി ട്രോഫിയിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും, ടീം പ്രഖ്യാപിച്ചു; ട്വന്റി20 തിരക്കിലുള്ള സഞ്ജു സാംസൺ കളിക്കില്ല

Mail This Article
തിരുവനന്തപുരം∙ രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിനു വേണ്ടിയുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരം സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. കഴിഞ്ഞ രഞ്ജി മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ കാഴ്ചവച്ചത്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും സച്ചിന്‍ ബേബി സ്വന്തമാക്കിയിരുന്നു. ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണു മത്സരം അരങ്ങേറുന്നത്.
സ്പോര്‍ട്ട് 18 ചാനലില്‍ മത്സരം തത്സമയം കാണാം. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയുടെ തിരക്കിലായതിനാൽ സഞ്ജു സാംസൺ കേരളത്തിനായി കളിക്കില്ല. 22നാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാണു സഞ്ജു.
ടീം അംഗങ്ങള്‍: സച്ചിന്‍ ബേബി ( ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, വിഷ്ണു വിനോദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദീന്‍, സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വതെ, ഷോണ്‍ റോജര്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം.ടി, ബേസില്‍ എന്‍.പി, ഷറഫുദീന്‍ എന്‍.എം, ശ്രീഹരി എസ്.നായര്‍