ADVERTISEMENT

കൊൽക്കത്ത∙ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന എം.എസ്. ധോണിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. രോഹിത് ശർമയും വിരാട് കോലിയും റൺസെടുക്കാതിരുന്നപ്പോഴും സെഞ്ചറി നേടിയ തന്നെ ധോണി ഇടപെട്ട് ടീമിൽനിന്നു മാറ്റിനിർത്തിയെന്നാണു മനോജ് തിവാരിയുടെ പരാതി. 2011 ൽ വെസ്റ്റിൻ‍ഡീസിനെതിരായ ഏകദിനത്തിൽ സെഞ്ചറി നേടിയ താരത്തിന് പിന്നീടു മാസങ്ങളോളം ഇന്ത്യൻ ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. ധോണിയായിരുന്നു ഈ സമയത്ത് ഇന്ത്യൻ ക്യാപ്റ്റന്‍.

‘‘ടീം ഇന്ത്യയിൽ എല്ലാം തീരുമാനിക്കുന്നതു ക്യാപ്റ്റൻമാരാണ്. സംസ്ഥാന ടീമുകളിൽ വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ ദേശീയ ടീമിൽ അങ്ങനെയാണ്. കപിൽ ദേവ്, സുനിൽ ഗാവസ്കർ, മുഹമ്മദ് അസറുദ്ദീൻ എന്നിവർ ക്യാപ്റ്റൻമാരായിരുന്നപ്പോൾ അന്തിമ തീരുമാനം അവരുടേതായിരുന്നു. ധോണിയുടെ കാലത്തും അങ്ങനെ തന്നെ. ഒരു സെഞ്ചറി നേടിയ ശേഷം ആറു മാസക്കാലത്തിനിടെ 14 മത്സരങ്ങളിലാണ് എന്നെ പുറത്തിരുത്തിയത്.’’– മനോജ് തിവാരി ആരോപിച്ചു.

‘‘അതിനുള്ള കാരണം എന്താണെന്ന് എനിക്ക് അറിയണമായിരുന്നു. സെഞ്ചറിക്കു പിന്നാലെ എന്നെ മാറ്റിനിർത്തി. ആ സമയത്ത് യുവതാരങ്ങൾക്കെല്ലാം ഭയമായിരുന്നു. എന്തെങ്കിലും ചോദിച്ചാൽ അവര്‍ അത് എങ്ങനെ എടുക്കുമെന്ന് ആർക്കും പറയാനാകില്ല. കോലി, സുരേഷ് റെയ്ന, രോഹിത് ശർമ എല്ലാം ടീമിലുണ്ട്. ആ പരമ്പരയിൽ ഇവർക്കൊന്നും കൂടുതൽ റൺസ് കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ സെഞ്ചറിയും പ്ലേയര്‍ ഓഫ് ദ് മാച്ചും സ്വന്തമാക്കിയ ഞാൻ ടീമിൽനിന്നു പുറത്തായി.’’

‘‘ടീമിൽനിന്നു പുറത്തായ താരത്തിന് ആ സമയത്ത് കൂടുതൽ പരിശീലനത്തിനൊന്നും അവസരം ലഭിക്കില്ല. എനിക്ക് വിരമിക്കാനാണു തോന്നിയത്. എന്നാൽ കുടുംബത്തോട് ഉത്തരവാദിത്തമുള്ളതിനാൽ അതിനു സാധിച്ചില്ല.’’– മനോജ് തിവാരി പ്രതികരിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന്റെ ക്യാപ്റ്റനായിരുന്ന തിവാരി, ഇപ്പോൾ മമതാ ബാനര്‍ജി സർക്കാരിലെ കായികമന്ത്രിയാണ്.

English Summary:

Rohit Sharma, Virat Kohli Were Not Scoring But I Was Dropped: Manoj Tiwary

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com