ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും. മാർച്ച് 22 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽവച്ചാണ് ഐപിഎല്ലിലെ ആദ്യ പോരാട്ടം. 13 വേദികളിലായി 74 മത്സരങ്ങളാണ് സീസണിൽ ആകെ നടക്കുക. മേയ് 25ന് നടക്കുന്ന ഫൈനലും രണ്ടാം ക്വാളിഫയര്‍ മത്സരത്തിനും കൊല്‍ക്കത്ത വേദിയാകും.

ഒന്നാം ക്വാളിഫയറും എലിമിനേറ്റർ പോരാട്ടവും ഹൈദരാബാദിലാണു നടക്കുക. മാർച്ച് 23ന് സീസണിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഇതേ ദിവസം തന്നെ രാത്രി ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും നേർക്കുനേർ വരുന്ന വാശിയേറിയ പോരാട്ടവും അരങ്ങേറും.

മാർച്ച് 28നാണ് ചെന്നൈ സൂപ്പർ കിങ്സ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരം. ഏപ്രിൽ ഏഴിന് മുംബൈ ഇന്ത്യൻസും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും വാങ്കഡെ സ്റ്റേഡിയത്തിൽ നേർക്കുനേർ വരും.

English Summary:

Indian Premier League 2025, Schedule Announcement

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com