ലേലത്തിൽ ആർക്കും വേണ്ട, പരുക്കേറ്റ അഫ്ഗാൻ താരത്തിനു പകരം മുജീബുർ മുംബൈ ഇന്ത്യന്‍സിൽ

Mail This Article
×
മുംബൈ ∙ പരുക്കേറ്റ അല്ലാ ഗസൻഫാറിനു പകരം അഫ്ഗാനിസ്ഥാൻ ടീമിലെ സഹസ്പിന്നർ മുജീബുർ റഹ്മാനെ ടീമിലുൾപ്പെടുത്തി ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ്. പതിനെട്ടുകാരനായ ഗസൻഫാറിന് സിംബാബ്‌വെ പരമ്പരയിലാണ് നട്ടെല്ലിനു പരുക്കേറ്റത്.
നാലു മാസമെങ്കിലും പുറത്തിരിക്കേണ്ടി വരുന്ന താരത്തിന് ചാംപ്യൻസ് ട്രോഫിയും ഐപിഎലും നഷ്ടമാകും. ഇരുപത്തിമൂന്നുകാരൻ മുജീബ് കഴിഞ്ഞ ഐപിഎൽ താരലലേത്തിൽ അൺസോൾഡ് ആയിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി 49 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 63 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
English Summary:
Indian Premier League Updates: Mujeeb Ur Rahman Replaces Injured Gasanfar in Mumbai Indians
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.