ADVERTISEMENT

ദുബായ് ∙ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിന്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ് എന്നിവരെ മറികടന്നാണ് ഗിൽ പുരസ്കാരം സ്വന്തമാക്കിയത്. കഴിഞ്ഞ മാസം നടന്ന 5 ഏകദിന മത്സരങ്ങളിൽ നിന്നായി 101.50 ശരാശരിയിൽ 406 റൺസാണ് ഇരുപത്തിയഞ്ചുകാരൻ താരത്തിന്റെ നേട്ടം. ഇത് മൂന്നാം തവണയാണ് ഗിൽ ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ഏകദിന ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഗില്ലാണ് ഒന്നാം സ്ഥാനത്ത്.

English Summary:

Shubman Gill won ICC Player of the Month

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com