ADVERTISEMENT

ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ തകർപ്പൻ പ്രകടനത്തിന്റെ പേരിൽ ഫാസ്റ്റ് ബോളർ ഹസൻ അലിക്കു സമ്മാനമായി കിട്ടിയത് ഫിറ്റ്നസ് ബാൻഡ്!. ലഹോർ ക്വലാൻഡേഴ്സിനെതിരായ മത്സരത്തിൽ ‘ടോപ് പെര്‍ഫോർമറായി’ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കറാച്ചി കിങ്സ് താരത്തിന് ഫിറ്റ്നസ് ബാൻഡ് സമ്മാനം കിട്ടിയത്. സപ്പോർട്ട് സ്റ്റാഫ് ഹസൻ അലിക്കു ഫിറ്റ്നസ് ബാൻഡ് സമ്മാനിക്കുന്ന ദൃശ്യങ്ങൾ കറാച്ചി കിങ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

കറാച്ചി കിങ്സിന്റെ ഡ്രസിങ് റൂമിൽ വച്ചായിരുന്നു സമ്മാനദാനം. മത്സരത്തിൽ നാലോവറുകൾ പന്തെറിഞ്ഞ ഹസൻ അലി 28 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. പക്ഷേ കറാച്ചി കിങ്സ് തോറ്റുപോയി. 65 റൺസ് വിജയമാണു ലഹോർ ക്വാലാൻഡേഴ്സ് മത്സരത്തിൽ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ലഹോർ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തപ്പോൾ, മറുപടിയിൽ കറാച്ചി കിങ്സ് 19.1 ഓവറിൽ 136 റൺസടിച്ചു പുറത്തായി.

ബാറ്റിങ്ങിലും തിളങ്ങിയ ഹസൻ അലി 25 പന്തിൽ 27 റൺസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് താരം ജയിംസ് വിൻസിന് ഹെയർ ഡ്രയർ സമ്മാനമായി കിട്ടിയിരുന്നു. തകർപ്പൻ സെഞ്ചറിയുമായി കറാച്ചി കിങ്സിന് വിജയം സമ്മാനിച്ചപ്പോഴായിരുന്നു ടീം വിൻസിന് ‘സർപ്രൈസ്’ സമ്മാനം നൽകിയത്. മുൾട്ടാൻ സുൽത്താൻസിനെതിരായ മത്സരത്തിൽ 43 പന്തിൽ 14 ഫോറും നാലു സിക്സും സഹിതം 101 റൺസെടുത്ത ജയിംസ് വിൻസിനാണ് കറാച്ചി ടീം ഹെയർ ഡ്രൈയർ സമ്മാനമായി ലഭിച്ചത്.

English Summary:

Trimmer Given As Reward For Player Of The Match In PSL 2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com