ADVERTISEMENT

ധാക്ക∙ ബംഗ്ലദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ സിംബാബ്‌വെയ്ക്ക് 3 വിക്കറ്റിന്റെ ആവേശ ജയം. രണ്ടാം ഇന്നിങ്സിൽ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ ബ്രയാൻ ബെനറ്റ് (54), ബെൻ കറൻ (44) എന്നിവർ നൽകിയ തുടക്കത്തിന്റെ ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 

സ്കോർ: ബംഗ്ലദേശ് 191, 255. സിംബാബ്‌വെ 273, 7ന് 174. 

രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് നേടിയ സിംബാബ്‍വെ ബോളർ ബ്ലസിങ് മുസറബനിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 28നാണ് 2 മത്സര പരമ്പരയിലെ അവസാന ടെസ്റ്റ്.

English Summary:

Zimbabwe secured a thrilling 3-wicket victory over Bangladesh in the first Test. Brian Bennett and Ben Curran's strong starts guided Zimbabwe to victory despite Muzarabani's nine wickets for Bangladesh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com