ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കും; ശേഷിക്കുന്ന 17 മത്സരങ്ങൾ ആറു വേദികളിലേക്കു ചുരുക്കി, ഫൈനൽ ജൂൺ 3ന്

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാൽ നിർത്തി വയ്ക്കേണ്ടിവന്ന ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കാൻ ബിസിസിഐ തീരുമാനം. ഇനിയുള്ള 17 മത്സരങ്ങൾ ആറു വേദികളിലായി നടക്കും. പ്ലേഓഫ് മത്സരങ്ങൾ മേയ് 29, 30, ജൂൺ ഒന്ന് എന്നീ തീയതികളിൽ നടക്കും. ജൂൺ മൂന്നിനാണ് ഫൈനൽ. പ്ലോഓഫ് മത്സരങ്ങളുടെയും ഫൈനലിന്റെയും വേദികൾ പിന്നീട് തീരുമാനിക്കും.
ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷാവസ്ഥ പൂർണമായും ഒഴിവാകാത്തതാണ് വേദികൾ ചുരുക്കാൻ കാരണം. അഹമ്മദാബാദ്, ബെംഗളൂരു, ജയ്പുർ, ഡൽഹി, ലക്നൗ, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
ഐപിഎൽ നിർത്തിവച്ചതിനെത്തുടർന്ന് നാട്ടിലേക്കു മടങ്ങിയ വിദേശ താരങ്ങളെ ചൊവ്വാഴ്ചയ്ക്കകം തിരിച്ചെത്തിക്കണമെന്ന് ടീം ഫ്രാഞ്ചൈസികൾക്കു നിർദേശം നൽകിയിരുന്നു. 17 മത്സരങ്ങൾ ഇനിയും ബാക്കിയുള്ളതിനാലാണ് ഈ മാസം ഇരുപത്തഞ്ചിന് നിശ്ചയിച്ചിരുന്ന ഫൈനൽ ജൂൺ മൂന്നിലേക്ക് നീണ്ടത്. ഐപിഎൽ ജൂണിലേക്ക് നീളുന്നതോടെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ പങ്കാളിത്തം സംശയത്തിലായി.
അതിനിടെ നാട്ടിലേക്കു മടങ്ങിയ മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്‌സൽവുഡ് എന്നിവർ ഐപിഎലിനായി ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
10 ടീമുകൾ മത്സരിക്കുന്ന ഇത്തവണത്തെ ഐപിഎൽ സീസൺ അവസാന ഘട്ടത്തോട് അടുക്കുമ്പോൾ പ്ലേഓഫ് സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ്. ഹൈദരാബാദ്, രാജസ്ഥാൻ, ചെന്നൈ ടീമുകൾ പ്ലേഓഫ് കാണാതെ പുറത്തായപ്പോൾ ബാക്കിയുള്ള 7 ടീമുകളിൽ ആർക്കും ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ഗുജറാത്ത്, ബെംഗളൂരു (16 പോയിന്റ് വീതം), പഞ്ചാബ് (15) ടീമുകളാണ് പോയിന്റ് പട്ടികയിലെ ആദ്യ 3 സ്ഥാനങ്ങളിൽ.
മത്സരക്രമം ഇങ്ങനെ: